കൊൽക്കത്ത തീരത്ത് ചരക്ക് കപ്പലിൽ തീ: ജീവനക്കാരെ രക്ഷപെടുത്തി
12:16 AM Jun 15, 2018 | Deepika.com
കോൽക്കത്ത: ബംഗാൾ ഉൾക്കടലിൽ നങ്കൂരമിട്ടിരുന്ന ചരക്കുകപ്പലിലുണ്ടായ അഗ്നിബാധയെത്തുടർന്ന് 22 ജീവനക്കാരെ തീരസംരക്ഷണസേന രക്ഷിച്ചു. വ്യാഴാഴ്ച അർധരാത്രിയോടെയാണ് എംവി കൊൽക്കത്ത എന്ന ചരക്കുകപ്പലിൽ തീപിടിച്ചത്. തീരത്തുനിന്ന് 55 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടസമയത്ത് കപ്പൽ. ആന്ധ്രയിലെ കൃഷ്ണപട്ടണത്തിലേക്കു കണ്ടെയ്നറുകളുമായി വരികയായിരുന്നു ഇന്ത്യൻ കപ്പൽ.