ന്യൂഡൽഹി: സുഹൃത്തിനെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി യമുന നദിയിൽ ഒഴുക്കാൻ ശ്രമിച്ച മൂന്നു യുവാക്കൾ അറസ്റ്റിൽ. മലയാളിയെന്നു സംശയിക്കുന്ന മനോജ് പിള്ള, ഗ്രേറ്റർ നോയിഡ സ്വദേശി വിശാൽ ത്യാഗി, പൗരുഷ് എന്നിവരാണ് അറസ്റ്റിലായത്.
ഇവരോടൊപ്പം മുറിയിൽ താമസിച്ചിരുന്ന ദീപാംശു(23)നയാണ് കൊലപ്പെടുത്തിയ നിലയിൽ കണ്ടെ ത്തിയത്. ഞായറാഴ്ചയാണ് സംഭവം. നാൽവർ സംഘം ഗ്രേറ്റർ നോയിഡയിലായിരുന്നു താമസം. ഞായറാഴ്ച രാത്രി മദ്യപിച്ചതിനു ശേഷമുണ്ടായ വാക്കുതർക്കമാണ് കൈയേറ്റത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നു പോലീസ് പറയുന്നു.
സുഹൃത്തിന്റെ കാർ കിട്ടാത്തതിനാൽ ഇ-റിക്ഷയിൽ പോകുന്നതിനിടെ രക്തത്തുള്ളികൾ വീഴുന്നത് കണ്ടാണ് പോലീസ് ഇടപെടുന്നതും ഇവരെ പിടികൂടുന്നതും.
സുഹൃത്തിനെ കൊന്നു യമുനയിൽ ഒഴുക്കാൻ ശ്രമിച്ച മൂന്നുപേർ അറസ്റ്റിൽ
12:22 AM Jun 14, 2018 | Deepika.com