മുംബൈ: ബോളിവുഡ് നടി ദീപിക പദുകോണിന്റെ വീടും ഓഫീസും അടങ്ങുന്ന മുംബൈ പ്രഭാദേവിയിലെ ബഹുനിലമന്ദിരത്തിൽ തീപിടിത്തം. ബീമോണ്ട് കെട്ടിടത്തിന്റെ 34-ാം നിലയിലാണു തീപിടിത്തമുണ്ടായത്. ഈ സമയം ദീപിക ഫ്ളാറ്റിലുണ്ടായിരുന്നു. ദീപികയുടെ ഓഫീസിനും വസതിക്കും കേടുപാടുകളില്ല.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടുമണിക്കായിരുന്നു സംഭവം. ഫ്ളാറ്റിലുണ്ടായിരുന്ന നൂറോളം പേരെ അഗ്നിശമന സേനാംഗങ്ങൾ സുരക്ഷിതമായി പുറത്തിറക്കി.പത്തു ഫയർ എൻജിനുകളും ദ്രുതകർമസേനയും സ്ഥലത്തെത്തിയിരുന്നു.
ദീപിക പദുകോണിന്റെ വസതിയുൾപ്പെടുന്ന ബഹുനിലമന്ദിരത്തിൽ വൻ തീപിടിത്തം
12:22 AM Jun 14, 2018 | Deepika.com