പശുക്കളെ മോഷ്ടിച്ചെന്ന്; ജാർഖണ്ഡിൽ രണ്ടു പേരെ തല്ലിക്കൊന്നു
12:22 AM Jun 14, 2018 | Deepika.com
ഗോഥ്ദ (ജാർഖണ്ഡ്): പശുക്കളെ മോഷ്ടിച്ചുവെന്നാരോപിച്ച് ജാർഖണ്ഡിൽ രണ്ടുപേരെ ജനക്കൂട്ടം തല്ലിക്കൊന്നു. ദിയോദന്തിലെ ദുല്ലു ബങ്കാതിയിലാണു സംഭവം. ചൊവ്വാഴ്ച രാത്രി മുൻഷി മുർമു എന്നയാളുടെ പശുക്കളെ ആരോ മോഷ്ടിച്ചു. ഇതേത്തുടർന്ന് മോഷ്ടാക്കളെന്നാരോപിച്ച് രണ്ടുപേരെ നാട്ടുകാർ പിടികൂടി ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.