കേജരിവാളും മന്ത്രിമാരും ഗവർണറുടെ വസതിയിൽ കുത്തിയിരിപ്പു സമരം തുടരുന്നു

12:45 AM Jun 13, 2018 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ർ​ക്കാ​രി​ലെ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും മ​ന്ത്രി​മാ​രും ല​ഫ്. ഗ​വ​ർ​ണ​ർ അ​നി​ൽ ബൈ​ജാ​ലി​ന്‍റെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ൽ ന​ട​ത്തു​ന്ന കു​ത്തി​യി​രി​പ്പ് സ​മ​രം തു​ട​രു​ന്നു. ല​ഫ്. ഗ​വ​ർ​ണ​റു​ടെ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു രാ​ജ് നി​വാ​സി​ന്‍റെ സ​ന്ദ​ർ​ശ​കമു​റി​യി​ൽ കു​ത്തി​യി​രി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും 24 മ​ണി​ക്കൂ​ർ പി​ന്നി​ട്ടി​ട്ടും പു​റ​ത്തി​റ​ങ്ങി​യി​ട്ടി​ല്ല. അ​തേ​സ​മ​യം, കേ​ജ​രി​വാ​ളും മ​ന്ത്രി​മാ​രും ജ​നാ​ധി​പ​ത്യ​ത്തെ പ​രി​ഹ​സി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച ബി​ജെ​പി, സ​മ​രം നാ​ട​ക​മാ​ണെ​ന്നും കു​റ്റ​പ്പെ​ടു​ത്തി.

ഡ​ൽ​ഹി ചീ​ഫ് സെ​ക്ര​ട്ട​റി അ​ംശു പ്ര​കാ​ശി​നെ ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​ക്ക​ൾ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സം​സ്ഥാ​ന​ത്തെ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ചു​മ​ത​ല​ക​ളി​ൽനി​ന്നു നാ​ലു മാ​സ​മാ​യി വി​ട്ടു​നി​ൽ​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി കേ​ജ​രി​വാ​ൾ, ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ, മ​ന്ത്രി​മാ​രാ​യ സ​ത്യേ​ന്ദ്ര ജെ​യി​ൻ, ഗോ​പാ​ൽ റാ​യി എ​ന്നി​വ​രാണ് രാ​ജ് നി​വാ​സിൽ കുത്തിയിരുപ്പ് സമരം നടത്തുന്നത്.