പാലക്കാട് മെഡി. കോളജിലെ വിലക്ക് മറികടക്കാൻ കേന്ദ്രത്തിന്റെ പിന്തുണയെന്ന് മന്ത്രി
12:45 AM Jun 13, 2018 | Deepika.com
ന്യൂഡൽഹി: പാലക്കാട് മെഡിക്കൽ കോളജിലെ എംബിബിഎസ് പ്രവേശനത്തിന് മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യ ഏർപ്പെടുത്തിയിരിക്കുന്ന വിലക്കു മറികടക്കാൻ കേന്ദ്രസർക്കാർ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തെന്നു സംസ്ഥാന പിന്നോക്ക ക്ഷേമമന്ത്രി എ.കെ. ബാലൻ. പ്രശ്നപരിഹാരത്തിനു നിയമനടപടികളുമായി സർക്കാർ മുന്നോട്ടു പോവുകയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മന്ത്രി അറിയിച്ചു.