നാഗ്പുർ: ആർഎസ്എസ് ആസ്ഥാനത്ത് ഇന്നു നടക്കുന്ന ചടങ്ങിൽ മുൻ രാഷ്ട്രപതി പ്രണാബ് മുഖർജി പങ്കെടുക്കും. ഇന്നലെ വൈകുന്നേരം പ്രണാബ് മുഖർജി നാഗ്പുരിലെത്തി. സംഘ് ശിക്ഷാ വർഗ് ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം പ്രണാബ് മുഖർജി സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു.
ആർഎസ്എസ് ചടങ്ങിൽനിന്ന് മുൻ രാഷ്ട്രപതി വിട്ടുനിൽക്കണമെന്നു രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള ഏതാനും കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സുശീൽകുമാർ ഷിൻഡെയെപ്പോലുള്ള നേതാക്കൾ പ്രണാബ് മുഖർജിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നു.
പ്രണാബ് മുഖർജി ഇന്ന് ആർഎസ്എസ് ചടങ്ങിൽ പങ്കെടുക്കും
12:52 AM Jun 07, 2018 | Deepika.com