കാലാ: പ്രദർശനാനുമതി നല്കണമെന്നു കന്നഡിഗരോടു രജനീകാന്ത്
12:51 AM Jun 07, 2018 | Deepika.com
ചെന്നൈ: ഇന്നു റിലീസ് ചെയ്യുന്ന തന്റെ സിനിമ കാലാ പ്രദർശിപ്പിക്കാൻ കർണാടകത്തിലെ ജനങ്ങളോട് അപേക്ഷിക്കുന്നുവെന്നു സൂപ്പർതാരം രജനീകാന്ത്. "ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. സിനിമ കാണാൻ താത്പര്യപ്പെടുന്നവരെ ശല്യപ്പെടുത്തരുത്. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു’ ചെന്നൈ പോയസ് ഗാർഡനിലെ വസതിക്കു മുന്നിൽ രജനീകാന്ത് പറഞ്ഞു.