ബംഗളൂരു: കർണാടകത്തിലെ ജയനഗർ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥിയെ ജെഡി-എസ് പിൻവലിച്ചു. കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണയ്ക്കാൻ ജെഡി-എസ് തീരുമാനിച്ചു.
മത്സരത്തിൽനിന്നു ജെഡി-എസ് സ്ഥാനാർഥി കാലേഗൗഡ പിന്മാറുകയാണെന്നു ജെഡി-എസ് തലവൻ എച്ച്.ഡി. ദേവഗൗഡ പറഞ്ഞു. കോൺഗ്രസ് സ്ഥാനാർഥി സൗമ്യ റെഡ്ഡിയുടെ വിജയത്തിനായി പ്രവർത്തിക്കാൻ ജെഡി-എസ് പ്രവർത്തകരോട് ദേവഗൗഡ ആവശ്യപ്പെട്ടു.
മുൻ ആഭ്യന്തരമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവ് രാമലിംഗ റെഡ്ഡിയുടെ മകളാണു സൗമ്യ. ജൂൺ 11നാണു ജയനഗറിൽ തെരഞ്ഞെടുപ്പ്. ബിജെപി സ്ഥാനാർഥിയായിരുന്ന ബി.എൻ. വിജയകുമാറിന്റെ നിര്യാണത്തെത്തുടർന്നാണ് ജയനഗറിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. വിജയകുമാറിന്റെ സഹോദരൻ ബി.എൻ. പ്രഹ്ലാദ് ആണു ബിജെപി സ്ഥാനാർഥി.
ജയനഗറിൽ ജെഡി-എസ് സ്ഥാനാർഥിയെ പിൻവലിച്ചു; കോൺഗ്രസിനെ പിന്തുണയ്ക്കും
12:49 AM Jun 06, 2018 | Deepika.com