ന്യൂഡൽഹി: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാ ഫലം മേയ് 30നോ 31നോ പ്രഖ്യാപിച്ചേക്കും.
പരീക്ഷാ ഫലങ്ങൾ cbseresults.nic.in, cbse.nic.in, results.nic.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാകും. മേയ് 28നോ 29നോ പത്താക്ലാസം പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിക്കാനാകുമെന്നും മൂല്യനിർണയം പൂർത്തിയായെന്നുമാണ് സിബിഎസ്ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി പറഞ്ഞിരുന്നത്. മാർച്ച് അഞ്ച് മുതൽ ഏപ്രിൽ നാലു വരെയുള്ള ദിവസങ്ങളിലായിരുന്നു പരീക്ഷ.
ഇത്തവണ ആദ്യമായി സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാ ഫലം ഗൂഗിൾ സെർച്ചിലും ലഭ്യമാകും. എന്നാൽ, റിസൽട്ട് പ്രഖ്യാപനത്തിന്റെ തീയതി സിബിഎസ്ഇ ഇതുവരെ ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം ഉടൻ
12:58 AM May 28, 2018 | Deepika.com