ന്യൂഡൽഹി: കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി ഇന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കർണാടകയിൽ ബിജെപിയെ ഭരണം കൈയടക്കാൻ അനുവദിക്കാതെ കോണ്ഗ്രസ് സഖ്യത്തിൽനിന്ന് അധികാരത്തിൽ എത്തിയ ശേഷം ആദ്യമായാണ് കുമാരസ്വാമി ഡൽഹിയിൽ എത്തുന്നത്. വൈകുന്നേരം 5.30നാണ് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. സത്യപ്രതിജ്ഞയ്ക്കു തൊട്ടു മുൻപായി ഡൽഹിയിൽ എത്തിയിരുന്ന കുമാര സ്വാമി കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, ബിഎസ്പി നേതാവ് മായാവതി എന്നിരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിക്കു പുറമേ കൽക്കരി വകുപ്പു മന്ത്രി ഹരിഭായ് പാർഥിഭായ് ചൗധരിയുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഇന്ന് ഉച്ചയ്ക്ക് 12.45ന് ഡൽഹിയിലെത്തുന്ന കുമാര സ്വാമിയുടെ ഒൗദ്യോഗിക പരിപാടികളിലൊന്നും തന്നെ കോണ്ഗ്രസ് നേതൃത്വവുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചു പറഞ്ഞിട്ടില്ല. രാത്രി 8.30നാണ് ഡൽഹിയിൽ നിന്നുള്ള മടക്കയാത്ര.
കുമാരസ്വാമി ഇന്നു നരേന്ദ്ര മോദിയെ കാണും
12:58 AM May 28, 2018 | Deepika.com