ന്യൂഡൽഹി: കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സർക്കാരിന്റെ വകുപ്പു വിഭജനം വൈകാൻ സാധ്യത. യുപിഎ അധ്യക്ഷ സോണിയഗാന്ധിയും കോൺഗ്രസ് പ്രസിഡന്റ് രാഹുൽഗാന്ധിയും വിദേശത്തേക്കു പോകുന്നതാണു കാരണം. വകുപ്പു വിഭജനം സംബന്ധിച്ചുള്ള ചർച്ച ഇനി ജൂൺ നാലിനോ അഞ്ചിനോ നടക്കും.
പ്രധാന വകുപ്പുകളായ ധനം, ആഭ്യന്തരം, പൊതുമരാമത്ത്, ഊർജം, ജലസേചനം, നഗരവികസനം എന്നിവ സംബന്ധിച്ചാണ് തതർക്കമുള്ളത്.
കർണാടകയിൽ വകുപ്പു വിഭജനം വൈകിയേക്കും
12:58 AM May 28, 2018 | Deepika.com