ഡൽഹി-മീററ്റ് അതിവേഗ പാത തുറന്നു
12:58 AM May 28, 2018 | Deepika.com
ന്യൂഡൽഹി: ഡൽഹി-മീററ്റ് അതിവേഗ പാത പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം തന്നെ ഡൽഹി കിഴക്കൻ അതിവേഗ പാതയും രാജ്യത്തിന് സമർപ്പിച്ചു. നിർമാണം പൂർത്തിയായിട്ടും പ്രധാനമന്ത്രിയുടെ സമയം ലഭിക്കാത്തതിനാൽ ഉദ്ഘാടനം നീണ്ടു പോകുന്നതിൽ സുപ്രീംകോടതി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.