യുവാക്കൾ നദിയിൽ മുങ്ങിമരിച്ചു
11:19 PM May 27, 2018 | Deepika.com
കോയന്പത്തൂർ: നദിയിൽ കുളിക്കുന്നതിനിടയിൽ രണ്ടു യുവാക്കൾ മുങ്ങിമരിച്ചു. അന്നൂർ അല്ലിക്കാരൻപാളയം ഭരണികുമാർ (22), സുഹൃത്ത് അന്നൂർ അരുണ്‍കുമാർ (20) എന്നിവരാണ് മരിച്ചത്. ഭവാനിപ്പുഴയിൽ കുളിച്ചുകൊണ്ടിരിക്കുന്നതിനിടെ ഭരണികുമാറും അരുണ്‍കുമാറും വെള്ളത്തിലകപ്പെടുകയായിരുന്നു. മറ്റു സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അഗ്നിശമനസനാംഗങ്ങളെത്തിയാണ് നദിയിൽ നിന്നും മൃതദേഹങ്ങൾ തെരച്ചലിൽ കണ്ടെടുത്തത്.