പനാജി: തെക്കൻ ഗോവയിലെ ബീച്ചിൽ യുവതി മാനഭംഗത്തിനിരയായ സംഭവത്തിൽ മധ്യപ്രദേശുകാരായ മൂന്നുപേരെ പോലീസ് പിടികൂടി. ഇൻഡോർ സ്വദേശികളായ സഞ്ജീവ് ധനഞ്ജയ് പാൽ(23), രാം സന്തോഷ് ഭാരിയ(19), വിശ്വാസ് മക്രാന(23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച അർധരാത്രി സെർനാഭടിം ബീച്ചിൽ പുരുഷസുഹൃത്തിനൊപ്പം വീട്ടിലേക്കു മടങ്ങിയ യുവതിയെ മൂന്നുപേർ കടന്നുപിടിക്കുകയും കത്തികൊണ്ടു വസ്ത്രം കീറിമുറിച്ചശേഷം മാനഭംഗപ്പെടുത്തുകയുമായിരുന്നു. പോലീസിനെ വിവരമറിയിച്ചാൽ മാനഭംഗത്തിന്റെ വീഡിയോ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. യുവതിയുടെ പരാതിയിൽ മൂവരെയും പോലീസ് പിടികൂടുകയായിരുന്നു.
ഗോവ മാനഭംഗം: മൂന്നുപേർ പിടിയിൽ
01:28 AM May 27, 2018 | Deepika.com