ന്യൂഡൽഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഫലം ഇന്നു പ്രസിദ്ധീകരിക്കും. cbser esults.nic.in, cbse.nic.in എന്നീ വെബ്സൈറ്റുകളിൽ രാവിലെ പത്ത് മുതൽ ഫലം അറിയാനാകും.
ഗൂഗിളുമായി യോജിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതിനാൽ ഇത്തവണ “സിബിഎസ്ഇ റിസൾട്ട്സ്’, “സിബിഎസ്ഇ ക്ലാസ് 10 റിസൾട്ട്സ്’, “സിബിഎസ്ഇ ക്ലാസ് 12 റിസൾട്ട്സ്’ എന്നീ ഷോർട്ട് കീകളിലൂടെയും ഫലം വേഗമറിയാൻ സാധിക്കും. 11,86,306 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഇക്കണോമിക്സ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്ന് പരീക്ഷ വീണ്ടും നടത്തി.
സിബിഎസ്ഇ 12-ാം ക്ലാസ് ഫലം ഇന്ന്
01:10 AM May 26, 2018 | Deepika.com