ചെന്നൈ: തൂത്തുക്കുടി സ്റ്റെർലൈറ്റ് ചെന്പ് ശുദ്ധീകരണ കന്പനിക്കെതിരേ നടന്ന പ്രതിഷേധത്തിനിടെ പോലീസ് വെടിവയ്പിൽ 13 പേർ കൊല്ലപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിൽ മദ്രാസ് ഹൈക്കോടതി സർക്കാരിനു നോട്ടീസ് നല്കി.
പൊതുതാത്പര്യ ഹർജിക്കാർക്കായി അഭിഭാഷകരെ നിയമിക്കണമെന്ന് ജസ്റ്റീസ് ടി. രവീന്ദ്രൻ, പി. വേൽമുരുഗൻ എന്നിവർ അധ്യക്ഷരായ അവധിക്കാല ബെഞ്ച് തമിഴ്നാട് ആഭ്യന്തരവകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. കേസ് മേയ് 30ന് പരിഗണിക്കും.വെടിവയ്പിൽ നിരവധി പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ടതായി പ്രഥമദൃഷ്ട്യാ വ്യക്തമായിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
തൂത്തുക്കുടി വെടിവയ്പ് സിബിഐ അന്വേഷിക്കണമെന്ന്
01:10 AM May 26, 2018 | Deepika.com