വ്യോമസേനാ ജവാൻ വെടിയേറ്റു മരിച്ചു
01:10 AM May 26, 2018 | Deepika.com
പാറ്റ്ന: ബീഹാറിലെ നളന്ദ ജില്ലയിലെ ബസ്വൻബിഗ ഗ്രാമത്തിൽ വ്യോമസേനാ ജവാൻ വെടിയേറ്റു മരിച്ചു. പണത്തെച്ചൊല്ലി രണ്ടു കൂട്ടർ തമ്മിലുണ്ടായ തർക്കത്തിനിടെ വെടിശബ്ദം കേട്ട് വീടിനു പുറത്തിറങ്ങി നോക്കിയ സുദൈയ യാദവ് ആണ് കൊല്ലപ്പെട്ടത്. വ്യോമസേനയിൽ ടെക്നീഷ്യനായ യാദവ് മൂന്നുദിവസം മുന്പാണ് അവധിക്കു വീട്ടിലെത്തിയത്.