കാഷ്മീരിൽ സൈനിക ക്യാന്പിനു നേർക്ക് ഗ്രനേഡ് ആക്രമണം
01:10 AM May 26, 2018 | Deepika.com
ശ്രീനഗർ: കാഷ്മീരിലെ കുൽഗാമിൽ സൈനിക ക്യാന്പിനു നേർക്ക് ഭീകരർ ഗ്രനേഡ് ആക്രമണം നടത്തി. കുൽഗാം ജില്ലയിലെ നെഹാമയിലെ 34 രാഷ്ട്രീയ റൈഫിൾസിന്റെ ക്യാന്പിനു നേർക്കായിരുന്നു ആക്രമണം. ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.