കിണറ്റിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച വീട്ടമ്മയെ രക്ഷിക്കുന്നതിനിടെ യുവാവ് മരിച്ചു
11:19 PM May 25, 2018 | Deepika.com
കോയന്പത്തൂർ: കിണറ്റിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച വീട്ടമ്മയെ രക്ഷിക്കുന്നതിനിടെ യുവാവ് മരിച്ചു. അവിനാശി രായൻകോളനി മൂർത്തി മകൻ സുരേഷ് (20) ആണ് മരിച്ചത്. വീട്ടമ്മ ആത്മഹത്യ ചെയ്യുന്നതിനു സമീപത്തെ ഉപയോഗശൂന്യമായ കിണറ്റിൽ ചാടുകയായിരുന്നു. ഇതുകണ്ട സുഭാഷും സഹോദരൻ വെങ്കിടേഷും രക്ഷിക്കാൻ ശ്രമിക്കുകയും സുഭാഷ് കിണറ്റിൽ ചാടുകയുമായിരുന്നു. എന്നാൽ കിണറ്റിലെ ചേറിൽ കുടുങ്ങി സുഭാഷ് മരിക്കുകയായിരുന്നു.