ന്യൂഡൽഹി: തൂത്തുക്കുടിയിൽ 13 പേർ കൊല്ലപ്പെട്ട പോലീസ് വെടിവയ്പിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്നാട് സർക്കാരിൽനിന്നു റിപ്പോർട്ട് തേടി. സംഭവം അങ്ങേയറ്റം വേദനിപ്പിച്ചുവെന്നും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നുവെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ ശാന്തരായിരിക്കണമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
സംഭവത്തിൽ കഴിഞ്ഞ ദിവസം മനുഷ്യാവകാശ കമ്മീഷനും തമിഴ്നാട് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
തൂത്തുക്കുടി പോലീസ് വെടിവയ്പ് : കേന്ദ്രം റിപ്പോർട്ട് തേടി
01:00 AM May 25, 2018 | Deepika.com