ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടുന്നതിനു പ്രാദേശികകക്ഷികളുടെ കൂട്ടായ്മയെന്ന ആശയത്തിനു കനംവയ്ക്കുന്നു. ബംഗളുരൂവിൽ കർണാടക മുഖ്യമന്ത്രിയായി എച്ച്.ഡി. ദേവഗൗഡ സത്യപ്രതിജ്ഞ ചെയ്യുന്നതിനു സാക്ഷ്യംവഹിക്കാനെത്തിയ നേതാക്കളുടെ നീണ്ടനിര ഇത്തരമൊരു കൂട്ടായ്മയിലേക്കാണു നീങ്ങുന്നത്.
രാജ്യത്തെ ഫെഡറൽ സംവിധാനം ശക്തിപ്രാപിക്കുന്നതിനു പ്രാദേശികകക്ഷികൾ ഐക്യപ്പെടണമെന്ന ആഹ്വാനമാണു ചടങ്ങിനെത്തിയ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും നൽകിയത്. പ്രാദേശികകക്ഷികളെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ഇരുവരും പറഞ്ഞു.
പ്രാദേശികകക്ഷികളുമായി നിരന്തരം ബന്ധപ്പെട്ട് രാജ്യവികസനത്തിന് ഉതകുന്ന തരത്തിൽ രൂപപ്പെടുത്തും. ജനതയുടെ വികസനത്തോടൊപ്പം ഫെഡറൽസംവിധാനവും വികസിക്കണം-ഇരുനേതാക്കളും പറഞ്ഞു.
സംസ്ഥാനങ്ങൾ ശക്തിപ്രാപിച്ചാൽ കേന്ദ്രവും ശക്തിപ്പെടും. പരസ്പരം ബന്ധപ്പെട്ട്, സംസാരിച്ച് രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള കൂട്ടായ്മ സൃഷ്ടിക്കുകയാണ് ആവശ്യം.
കർണാടകത്തിൽ ഒരു പ്രാദേശികകക്ഷി അധികാരത്തിലെത്തിയതു കാണുന്നതിൽ സന്തോഷമുണ്ടെന്നുമായിരുന്നു നായിഡുവുന്റെ മറുപടി.
വിശാലസഖ്യത്തിനു ബംഗളൂരുവിൽ കരുനീക്കങ്ങൾ
01:05 AM May 24, 2018 | Deepika.com