വെടിവയ്പ്: തമിഴ്നാട് സർക്കാരിനു ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്
01:05 AM May 24, 2018 | Deepika.com
ന്യൂഡൽഹി: തൂത്തുക്കുടിയിൽ വേദാന്ത സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റിനെതിരായ പ്രക്ഷോഭത്തിനു നേർക്കുണ്ടായ പോലീസ് വെടിവയ്പിൽ 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന സർക്കാരിന് നോട്ടീസ് അയച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചീഫ് സെക്രട്ടറിക്കും സംസ്ഥാന ഡിജിപിക്കും നോട്ടീസ് അയച്ചിട്ടുണ്ട്.