ജമ്മുവിൽ വ്യോമസേനാ ഹെലികോപ്റ്റർ തകർന്നു
01:05 AM May 24, 2018 | Deepika.com
ജമ്മു: ജമ്മുവിലെ ഉധംപുരിൽ നാഥ ടോപ് ഹെലിപാഡിനു സമീപം വ്യോമസേന ഹെലികോപ്റ്റർ തകർന്നുവീണു. രണ്ടു ജീവനക്കാരുൾപ്പെടെ നാലുപേരാണു ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നു പ്രതിരോധ വക്താവ് പറഞ്ഞു. ഇന്നലെ രാവിലെ 9.50ന് പാനിടോപ് ഹിൽ റിസോർട്ടിനു സമീപമായിരുന്നു സംഭവം.