ഗോവയിൽ കുരിശ് തകർത്തനിലയിൽ
01:05 AM May 24, 2018 | Deepika.com
പനാജി: തെക്കൻ ഗോവയിലെ റായിയ ഗ്രാമത്തിലെ ചാപ്പലിനു സമീപത്തെ കുരിശ് തകർത്ത നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാത്രിയാണു സെന്റ് കുരിശു തകർത്ത് കഷണങ്ങളാക്കിയ നിലയിൽ കണ്ടെത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പനാജിയിൽനിന്ന് 40 കിലോമീറ്റർ അകലെയാണു റായിയ. കഴിഞ്ഞവർഷം ജൂലൈയിൽ ഗോവയിൽ വിവിധ പ്രദേശങ്ങളിലായി നിരവധി കുരിശുകൾ തകർക്കപ്പെട്ടിരുന്നു.