ബോയിലർ സ്ഫോടനം; ഒരാൾ മരിച്ചു
01:05 AM May 24, 2018 | Deepika.com
നാഗ്പുർ: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലുണ്ടായ ബോയിലർ സ്ഫോടനത്തിൽ ഒരാൾ മരിച്ചു. സ്ഫോടനത്തെത്തുടർന്ന് ഓടി രക്ഷപ്പെടുന്നതിനിടെ പ്രദീപ് ശ്രീരാം(45) എന്ന തൊഴിലാളിയാണു മരിച്ചത്. വാട്ടർ ബോയിലിൽ മഞ്ഞൾ പുഴുങ്ങവെയാണു സ്ഫോടനമുണ്ടായത്.