ഏകമകന്റെ വിയോഗത്തിൽ മനംനൊന്ത് ദന്പതികൾ ആത്മഹത്യ ചെയ്തു
11:24 PM May 23, 2018 | Deepika.com
കോയന്പത്തൂർ: ഏകമകന്റെ വിയോഗത്തിൽ മനംനൊന്ത് രക്ഷിതാക്കൾ ആത്മഹത്യ ചെയ്തു. നാമക്കൽ ഈക്കാട്ടൂർ ശക്തിവേൽ (49), ഭാര്യ സുധ (45) എന്നിവരാണ് മരിച്ചത്. ഇവരുടെ ഏകമകൻ നിഷ് കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ മരിച്ചിരുന്നു. വിവരമറിഞ്ഞ് ശക്തിവേലും സുധയും അവിനാശിയിലെ ആശുപത്രിയിലെത്തി മകന്റെ മൃതദേഹം കണ്ടശേഷം ഇവർ വന്ന കാറിലിരുന്ന് വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.