ന്യൂഡൽഹി: ഇന്ധനവില പിടിച്ചു നിർത്താനുള്ള നടപടികൾ കേന്ദ്ര സർക്കാർ ആലോചിച്ചു വരികയാണെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ.
ഇന്ധന വില കുറയ്ക്കാനുള്ള പരിഹാര മാർഗം കണ്ടെത്താൻ കേന്ദ്ര സർക്കാർ ശ്രമിച്ചു വരികയാണ്. ഈ വിഷയം സർക്കാർ വളരെ ഗൗരവത്തോടെ എടുത്തിട്ടുണ്ട്. എണ്ണക്കന്പനികളുമായി പെട്രോളിയം മന്ത്രി ഇന്നു കൂടിക്കാഴ്ച നടത്തുമെന്നും അമിത്ഷാ പത്ര സമ്മേളനത്തിൽ പറഞ്ഞു.
ഇന്ധനവില പിടിച്ചുനിറുത്താൻ കേന്ദ്രം ശ്രമിക്കുന്നു: അമിത് ഷാ
01:13 AM May 23, 2018 | Deepika.com