ബാലസോർ(ഒഡീഷ): ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈൽ രണ്ടാം ദിനവും വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ചന്ദിപുരിൽ ബാലസോർ ദ്വീപിലായിരുന്നു പരീക്ഷണം. നിലവിൽ 290 കിലോമീറ്റർ പരിധിയുള്ള മിസൈലിന്റെ പുതുക്കിയ പരിധി 450 കിലോമീറ്ററായി ഉയർത്തിയതിനു പിന്നാലെ മിസൈലിന്റെ കാലാവധിയും ഉയർത്തി.
നിലവിൽ 10 വർഷംവരെ കേടുകൂടാതെ സൂക്ഷിക്കാനുവുന്ന മിസൈലിന്റെ ആയുസ് 15 ആയി ഉയർത്താൻ സാധിച്ചതായി അധികൃതർ അറിയിച്ചു. പ്രത്യേകം വികസിപ്പിച്ചെടുത്ത ലൈഫ് എക്സ്റ്റെൻഷൻ ടെക്നോളജിയിലൂടെയാണ് ഇത് സാധിച്ചത്. ഇതിലൂടെ മിസൈലിന്റെ നിർമാണ ചെലവ് കുറയ്ക്കാനാവും.
ബ്രഹ്മോസ് മിസൈൽ രണ്ടാം ദിന പരീക്ഷണവും വിജയം
01:13 AM May 23, 2018 | Deepika.com