നാഗാലാൻഡിൽ എൻപിഎഫിനു കോൺഗ്രസ് പിന്തുണ
01:13 AM May 23, 2018 | Deepika.com
കൊഹിമ: നാഗാലാൻഡ് ലോക്സഭാ സീറ്റിലേക്കു നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ നാഗാ പീപ്പിൾസ് ഫ്രണ്ടി(എൻപിഎഫ്)നെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചു. നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി(എൻഡിപിപി) നേതാവ് ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ നെഫ്യൂ റിയോ രാജിവച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്. എൻപിഎഫ് നേതാവിയിരുന്ന റിയോ പുതിയ പാർട്ടിയുണ്ടാക്കി ബിജെപിയുമായി സഖ്യത്തിലാവുകയായിരുന്നു. സി. അപോക് ജമീർ ആണ് എൻപിഎഫ് സ്ഥാനാർഥി. മുൻ മന്ത്രി തോഖേഹോ യെപ്തോമി ആണ് എൻഡിപിപി സ്ഥാനാർഥി.