നഴ്സുമാരുടെ മിനിമം ശന്പളം: സർക്കാർ വിജ്ഞാപനത്തിനെതിരേ സമർപ്പിച്ച ഹർജി തള്ളി

01:31 AM May 22, 2018 | Deepika.com
ന്യൂ​ഡ​ൽ​ഹി: സ്വ​കാ​ര്യ ആ​ശു​പ​ത്രി ന​ഴ്സു​മാ​ർ ഉ​ൾ​പ്പെടെ​യു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് മി​നി​മം ശ​ന്പ​ളം ഉ​റ​പ്പാ​ക്കി സ​ർ​ക്കാ​ർ ഇ​റ​ക്കി​യ വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ കേ​ര​ള പ്രൈ​വ​റ്റ് ഹോ​സ്പി​റ്റ​ൽ​സ് അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി ത​ള്ളി.

വി​ജ്ഞാ​പ​നം സ്റ്റേ ​ചെ​യ്യ​ണ​മെ​ന്ന മാ​നേ​ജ്മെ​ന്‍റു​ക​ളു​ടെ ആ​വ​ശ്യം ഹൈ​ക്കോ​ട​തി അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. ഇ​തേത്തുട​ർ​ന്നാ​ണ് മാ​നേ​ജ്മെ​ന്‍റു​ക​ൾ സു​പ്രീംകോ​ട​തി​യെ സ​മീ​പി​ച്ച​ത്. മാ​നേ​ജ്മെ​ന്‍റു​ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ തീ​ർ​പ്പാ​ക്കാ​ൻ ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചി​നു സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. ജ​സ്റ്റീ​സു​മാ​രാ​യ എ.​എം. ഖാ​ൻ​വി​ൽ​ക​ർ, ന​വീ​ൻ സി​ൻ​ഹ എ​ന്നി​വ​ര​ട​ങ്ങി​യ സു​പ്രീം​കോ​ട​തി​യി​ലെ അ​വ​ധി​ക്കാ​ല ബെ​ഞ്ചി​ന്‍റേ​താ​ണ് ന​ട​പ​ടി.

ന​ഴ്സു​മാ​രു​ടെ ശ​ന്പ​ളവ​ർ​ധ​ന​പ​രി​ഷ്ക​രി​ച്ച സ​മി​തി​യു​ടെ ഘ​ട​ന​യെ ചോ​ദ്യം​ചെ​യ്ത് ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റു​ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ന​വം​ബ​റി​ൽ സു​പ്രീം​കോ​ട​തി ത​ള്ളി​യി​രു​ന്നു. ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തി​നു​ള്ള സ​മി​തി​യെക്കു​റി​ച്ചു പ​രാ​തി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ അ​ത് എ​ന്തു​കൊ​ണ്ട് ഉ​ന്ന​യി​ച്ചി​ല്ലെ​ന്നും, സ​ർ​ക്കാ​രി​നു സ​മി​തി രൂ​പീ​ക​രി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി​യാ​ണ് ജ​സ്റ്റീ​സ് എ.​കെ. ഗോ​യ​ൽ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഹ​ർ​ജി ത​ള്ളി​യി​രു​ന്ന​ത്.

സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്ക​രു​തെ​ന്നും ത​ങ്ങ​ളു​ടെ ഭാ​ഗം പ​രി​ഗ​ണി​ക്കാ​തെ​യാ​ണ് ക​മ്മി​റ്റി തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് ആ​ശു​പ​ത്രി ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ പ്രൈ​വ​റ്റ് ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്ന​ത്.