ലക്നോ: യുപിയിൽ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മൂന്നു പേർ ഇന്നലെ മരിച്ചു. കാൺപുർ ജില്ലയിൽ ഏഴു പേരും കാൺപുർ ദേഹാത് ജില്ലയിൽ ആറു പേരുമാണു മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുൻ സമാജ്വാദി പാർട്ടി എംഎൽഎ രാം സ്വരൂപ് ഗൗഡിന്റെ കൊച്ചുമക്കളായ വിനയ്, നീരജ് എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
വ്യാജമദ്യ ദുരന്തം: മരണം 13 ആയി
01:30 AM May 22, 2018 | Deepika.com