ബീഡ് (മഹാരാഷ്ട്ര): മത്സ്യസാദൃശ്യത്തോടെ കുഞ്ഞ് പിറന്നു. 15 മിനിറ്റിനുശേഷം മരിച്ചു. ബീഡ് ജില്ലയിലെ സ്വാമി രാമാനന്ദ് തീർഥ റൂറൽ ഗവണ്മെന്റ് ആശുപത്രിയിലാണ് മത്സ്യരൂപവുമായി കുഞ്ഞു ജനിച്ചത്.
കുഞ്ഞിന് 1.8 കിലോ തൂക്കവും കാലുകൾ കൂടിച്ചേർന്നും കൈകൾ മത്സ്യത്തിന്റെ ചിറകുപോലെയുമാണ് കാണപ്പെട്ടതെന്നും ആശുപത്രിയിലെ ഡോക്ടർ സഞ്ജയ് ബൻസോദ പറഞ്ഞു. അരയ്ക്കു മുകൾഭാഗം പൂർണവളർച്ചയെത്തിയിരുന്നു.
മത്സ്യരൂപത്തോടെ കുഞ്ഞുപിറന്നു; 15 മിനിറ്റ് മാത്രം ആയുസ്
01:30 AM May 22, 2018 | Deepika.com