ന്യൂഡൽഹി: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ തുടർച്ചയായ ഏഴാം ദിവസവും ഇന്ധന വിലയിൽ റിക്കാർഡ് വർധന. പെട്രോൾ ലിറ്ററിന് 33 പൈസയും ഡീസലിന് 26 പൈസയുമാണ് ഇന്നലെ കൂടിയത്. കർണാടക തെരഞ്ഞെടുപ്പിനു ശേഷം പെട്രോൾ ലിറ്ററിന് 1.61 രൂപയും ഡീസലിന് 1.64 രൂപയും കൂടി.
പെട്രോൾ ലിറ്ററിന് മുംബൈയിൽ 84.07 രൂപ, ഭോപ്പാൽ 81.83, പാറ്റ്ന 81.73, ഹൈദരാബാദ് 80.76, ശ്രീനഗർ 80.35, ഡൽഹി 76.24 എന്നിങ്ങനെയാണ് വില. കോൽക്കത്തയിലും ചെന്നൈയിലും യഥാക്രമം 78.91 രൂപ, 79.13 രൂപയാണ്. ഏറ്റവും കുറഞ്ഞ വില ഗോവ പഞ്ചിമിലാണ്; 70.26 രൂപ. ഡീസൽ ലിറ്ററിന് ഹൈദരാബാദിൽ 73.45 രൂപ, റായ്പൂർ 72.96, ഗാന്ധിനഗർ (ഗുജറാത്ത്) 72.63, ഭുവനേശ്വർ 72.43, പാറ്റ്ന 72.24, ജയ്പൂർ 71.97, ഭോപ്പാൽ 71.12 ശ്രീനഗർ 70.96, മുംബൈ 70.12, കോൽക്കത്ത 70.12, ചെന്നൈ 71.32 എന്നിങ്ങനെയാണ് വില. പോർട്ട് ബ്ലയറിലാണ് ഡീസലിന് ഏറ്റവും കുറഞ്ഞ വില; 63.35 രൂപ.
തീപിടിച്ച് ഇന്ധനം; വില കുതിക്കുന്നു
12:47 AM May 21, 2018 | Deepika.com