ബിഎസ്എഫിനോടു വെടിനിർത്താൻ യാചിച്ച് പാക് സേന

12:45 AM May 21, 2018 | Deepika.com
ജ​​​മ്മു: ബി​​​എ​​​സ്എ​​​ഫി​​​ന്‍റെ തി​​​രി​​​ച്ച​​​ടി​​​യി​​​ൽ ക​​​ന​​​ത്ത നാ​​​ശം നേ​​​രി​​​ട്ട പാ​​​ക് പ​​​ട്ടാ​​​ളം വെ​​​ടി​​​നി​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന് യാ​​​ചി​​​ച്ചു. ബി​​​എ​​​സ്എ​​​ഫ് ആ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ പാ​​​ക് അ​​​തി​​​ർ​​​ത്തി​​​ര​​​ക്ഷാ​​​സേ​​​ന പ്ര​​​കോ​​​പ​​​ന​​​മി​​​ല്ലാ​​​തെ ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ ര​​​ണ്ടു ബി​​​എ​​​സ്എ​​​ഫ് ജ​​​വാ​​​ന്മാ​​​രും ഏ​​​താ​​​നും നാ​​ട്ടു​​കാ​​രും കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു.

ഇ​​​തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി പാ​​​ക് പോ​​​സ്റ്റു​​​ക​​​ളെ കൃ​​​ത്യ​​​മാ​​​യി ല​​​ക്ഷ്യ​​​മി​​​ട്ട് ശ​​​ക്ത​​​മാ​​​യ തി​​​രി​​​ച്ച​​​ടി​​​യാ​​​ണ് ബി​​​എ​​​സ്എ​​​ഫ് ന​​​ല്കി​​​യ​​​ത്. ഒ​​​രു പാ​​​ക് പ​​​ട്ടാ​​​ള​​​ക്കാ​​​ര​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ടു. അ​​​തി​​​ർ​​​ത്തി​​​യി​​​ലെ ഒ​​​രു പാ​​​ക് പി​​​ക്ക​​​റ്റ് ത​​​ക​​​ർ​​​ക്കു​​​ന്ന​​​തി​​​ന്‍റെ തെ​​​ർ​​​മ​​​ൽ ഇ​​​മേ​​​ജ​​​റി ദൃ​​​ശ്യ​​​വും ബി​​​എ​​​സ്എ​​​ഫ് പു​​​റ​​​ത്തു​​​വി​​​ട്ടു. തി​​​രി​​​ച്ച​​​ടി ക​​​ന​​​ത്ത​​​തോ​​​ടെ പാ​​​ക് സേ​​​ന ബി​​​എ​​​സ്എ​​​ഫി​​​ന്‍റെ ജ​​​മ്മു ആ​​​സ്ഥാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വെ​​​ടി​​​വ​​​യ്പ്പ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​ൻ യാ​​​ചി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.