ചെന്നൈ: കർണാടകയിലെ സംഭവവികാസങ്ങൾ ജനാധിപത്യത്തിന്റെ വിജയമാണെന്നു നടൻ രജനീകാന്ത്. ചെന്നൈയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യെദിയൂരപ്പയ്ക്കു ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ വാജുഭായ് വാല 15 ദിവസം നല്കിയതും അപഹാസ്യമായിരുന്നുവെന്നു രജനീകാന്ത് പറഞ്ഞു. കർണാടക വിഷയത്തിൽ ജനാധിപത്യത്തെ സംരക്ഷിക്കുന്ന വിധി പുറപ്പെടുവിച്ചതിനു സുപ്രീംകോടതിയോടു നന്ദി പറയുന്നുവെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടകയിലേത് ജനാധിപത്യത്തിന്റെ വിജയമെന്നു രജനീകാന്ത്
12:45 AM May 21, 2018 | Deepika.com