പനാജി: ഗോവയിൽ സർക്കാർ രൂപീകരിക്കാനുള്ള അവകാശം ആവർത്തിച്ചുറപ്പിച്ചു കോൺഗ്രസ്. ഭരണകക്ഷിയായ ബിജെപിക്കു ജനാധിപത്യത്തിൽ വിശ്വാസമില്ലെന്നും കോൺഗ്രസ് വക്താവ് യെതീഷ് നായിക് പറഞ്ഞു.
ഗവർണറെ കണ്ട് നിവേദനം നൽകിയ കോൺഗ്രസ് നടപടിയെ അപലപിച്ച ബിജെപി എംപിമാരായ ശ്രീപദ് നായികിന്റെയും നരേന്ദ്ര സവായികറിന്റെയും നടപടി ഇക്കാര്യം ഉറപ്പിക്കുകയാണ്. കർണാടക ഗവർണറുടെ രീതി പിന്തുടരണമെന്നു മാത്രമാണ് ഗവർണറോട് ആവശ്യപ്പെട്ടിരുന്നത്. വലിയ ഒറ്റക്കക്ഷിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചില്ല എന്ന പിഴവ് തിരുത്താൻ മാത്രമാണു കോൺഗ്രസ് ആവശ്യപ്പെട്ടതെന്നും കോൺഗ്രസ് വക്താവ് പറഞ്ഞു.
കോൺഗ്രസ് നേതാക്കൾ ഗവർണറെ സന്ദർശിച്ചതിനെ രൂക്ഷമായി എതിർത്ത് രണ്ട് എംപിമാരും വാർത്താസമ്മേളനം നടത്തിയിരുന്നു.
ബിജെപിക്കു ജനാധിപത്യത്തോടു ബഹുമാനമില്ല: ഗോവ കോൺഗ്രസ്
02:15 AM May 20, 2018 | Deepika.com