രാജസ്ഥാനിൽ ഭരണത്തിലെത്തും: സച്ചിൻ പൈലറ്റ്
01:46 AM May 20, 2018 | Deepika.com
ജയ്പുർ: ബി.എസ്. യെദിയൂരപ്പയുടെ രാജി ജനാധിപത്യത്തിന്റെ വിജയമാണെന്നു രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് പ്രസിഡന്റ് സച്ചിൻ പൈലറ്റ്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, സംസ്ഥാനത്ത് ഭരണം സ്വന്തമാക്കാനാകുമെന്ന ആത്മവിശ്വാസവും സച്ചിൻ പൈലറ്റ് പ്രകടിപ്പിച്ചു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും ജനങ്ങൾ കോൺഗ്രസിനൊപ്പം നിൽക്കും - അദ്ദേഹം പറഞ്ഞു.