ജനങ്ങളുടെ വിജയം: യെച്ചൂരി
01:46 AM May 20, 2018 | Deepika.com
കണ്ണൂർ: കർണാടകയിൽ ബിജെപിയെ അധികാരത്തിൽനിന്നു പുറത്താക്കാൻ കഴിഞ്ഞത് ജനങ്ങളുടെ വിജയമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ജനാധിപത്യത്തെ കശാപ്പ്ചെയ്യാൻ കഴിയില്ലെന്നതിന് തെളിവാണ് യെദിയൂരപ്പയുടെ രാജിയോടെ വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ ബർണശേരിയിൽ സിപിഎം നിർമിച്ച നായനാർ അക്കാദമിയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.