ബംഗളൂരു: കർണാടകയിൽ ഇന്നലെയുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെ തന്റെ നേതാവിനോടുള്ള കൂറ് ഒരു എംഎൽഎ പ്രകടിപ്പിച്ചത് ശ്രദ്ധേയമായി. എച്ച്.ഡി. കുമാരസ്വാമിയുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്താണ് രാജ തന്റെ കൂറ് നേതാവിനെയും പാർട്ടിയെയും പൊതുസമൂഹത്തെയും അറിയിച്ചത്.
രാജ വെങ്കടപ്പ നായക് രാജ അമ്പണ്ണ നായക് എന്നാണ് രാജയുടെ പൂർണമായ പേര്. 15,815 വോട്ടുകളുടെ വ്യത്യാസത്തിൽ കോണ്‍ഗ്രസിലെ ഡോ. തനുശ്രീയെ തോൽപ്പിച്ചാണ് രാജ എംഎൽഎയായത്.
കുമാരസ്വാമിയുടെ നാമത്തിൽ എംഎൽഎയുടെ സത്യപ്രതിജ്ഞ
01:46 AM May 20, 2018 | Deepika.com