ശ്രീനഗർ: വഴിതെറ്റിയ യുവത്വം ഉയർത്തിപ്പിടിക്കുന്ന ഓരോ കല്ലുകളും ആയുധങ്ങളും ജമ്മു കാഷ്മീരിനെയും രാജ്യത്തെയും ദുർബലപ്പെടുത്തുമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിൽനിന്നു മുക്തിനേടാൻ ജമ്മു കാഷ്മീരിലെ ജനതയോടു പ്രധാനമന്ത്രി അഭ്യർഥിച്ചു. വിശുദ്ധ റംസാൻമാസത്തിലെ സൈനികനടപടി നിർത്തിവച്ച ശേഷം ആദ്യമായി കാഷ്മീരിലെത്തിയതായിരുന്നു പ്രധാനമന്ത്രി.”
സംസ്ഥാനത്തിന്റെ വികസനം ഇഷ്ടപ്പെടാത്ത വിദേശശക്തികളുടെ സാന്നിധ്യം ഇവിടെയുണ്ട്. ഇവരിലൂടെ വഴിതെറ്റുന്ന യുവത്വം എറിയുന്ന ഓരോ കല്ലുകളും രാജ്യത്തെ അസ്ഥിരപ്പെടുത്തും. ഭാവിക്കും വരും തലമുറയ്ക്കുംവേണ്ടി ജനങ്ങൾ മുഖ്യധാരയ്ക്കൊപ്പം ചേരണം. വികസനപ്രശ്നം പരിഹരിക്കാനുള്ള താത്പര്യവും കഴിവും കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുണ്ട്. എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം വികസനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കാഷ്മീരിലെ ഗുരെസിൽ കിഷൻഗംഗാ വൈദ്യുത പദ്ധതി മോദി രാജ്യത്തിനു സമർപ്പിച്ചു.
പ്രധാനമന്ത്രി മോദി കാഷ്മീരിൽ
12:12 AM May 20, 2018 | Deepika.com