സർക്കാരിയ കമ്മീഷൻ റിപ്പോർട്ട് അനുസരിച്ച് ഏറ്റവും വലിയ കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുന്നതിൽ അപാകതയില്ല. എന്നാൽ, കർണാടകയിലെ സാഹചര്യം പരിശോധിക്കുന്പോൾ എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പു നടത്തുകയാണ് വേണ്ടതെന്നും സുപ്രീംകോടതി പറഞ്ഞു. ആത്യന്തികമായി ഇത് സംഖ്യകളുടെ കളിയാണ്. ഇക്കാര്യത്തിൽ ഗവർണർക്കു തീരുമാനമെടുക്കാം. പക്ഷേ, ഗവർണറുടെ തീരുമാനം വസ്തുനിഷ്ഠമായിരിക്കണം.
കർണാടകത്തിൽ ഒരു പാർട്ടി തങ്ങളോടൊപ്പമുള്ളവരുടെ പേരുകൾ നൽകിയിരിക്കുന്നു. മറ്റൊരു പാർട്ടി തങ്ങൾക്ക് പിന്തുണ ഉണ്ടെന്ന് അവകാശപ്പെടുന്നു. ഇക്കാര്യത്തിൽ എങ്ങനെ തീരുമാനമെടുക്കും. സർക്കാരിയ കമ്മിറ്റി റിപ്പോർട്ടിൽ ഏറ്റവും വലിയ കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാമെന്നു പറയുന്നുണ്ട്.
എന്നാൽ, തെരഞ്ഞെടുപ്പിനു മുൻപ് സഖ്യം ഉണ്ടായിട്ടുണ്ടെങ്കിൽ അതിനു കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്. പക്ഷേ, തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യമാണെങ്കിൽ അത് ഏറ്റവും വലിയ കക്ഷിയുടെ താഴെയേ വരൂ. കാരണം, ഇങ്ങനെ ഒരു സഖ്യം ഉണ്ടാകുമെന്നു കരുതിയല്ല ജനങ്ങൾ വോട്ടു ചെയ്തത്. അവിടെ ജനങ്ങളുടെ താത്പര്യം എന്തായിരുന്നു എന്നതു പ്രധാനമാണ്. ഈ സാചര്യത്തിൽ സഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടത് അനിവാര്യമാണ്.
ജസ്റ്റീസ് സിക്രി പറഞ്ഞത്
01:48 AM May 19, 2018 | Deepika.com