പ്രോ ടെം സ്പീക്കറുടെ നിയമനം ബിജെപിയെ സഹായിക്കാൻ: കോണ്‍ഗ്രസ്

12:55 AM May 19, 2018 | Deepika.com
ന്യൂ​ഡ​ൽ​ഹി: കീ​ഴ്‌വ​ഴ​ക്കം മ​റി​ക​ട​ന്ന് ബി​ജെ​പി എം​എ​ൽ​എ കെ.​ജി. ബൊ​പ്പ​യ്യ​യെ ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ൽ പ്രോ ​ടെം സ്പീ​ക്ക​റാ​യി നി​യ​മി​ച്ച​തി​നെ​തി​രേ കോ​ണ്‍ഗ്ര​സ് സു​പ്രീം​കോ​ട​തി​യിൽ. എ​ട്ടു ത​വ​ണ എം​എ​ൽ​എ ആ​യ കോ​ണ്‍ഗ്ര​സ് അം​ഗം ആ​ർ.​വി. ദേ​ശ്പാ​ണ്ഡേ​യെ മ​റി​ക​ട​ന്നാ​ണു നാ​ലു ത​വ​ണ മാ​ത്രം എം​എ​ൽ​എ ആ​യി​ട്ടു​ള്ള ബൊ​പ്പ​യ്യ​യെ പ്രോ ​ടെം സ്പീ​ക്ക​റെ നി​യ​മി​ച്ച​ത്. ഇ​ന്നു ന​ട​ക്കു​ന്ന വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് നി​യ​ന്ത്രി​ക്കേ​ണ്ട​ത് പ്രോ ​ടെം സ്പീ​ക്ക​റാ​ണ്.

ബൊ​പ്പ​യ്യ​യു​ടെ നി​യ​മ​നം ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യി മാ​റും എ​ന്ന​തി​നാ​ലാ​ണ് കോ​ണ്‍ഗ്ര​സ് എ​തി​ർ​ക്കു​ന്ന​ത്. 2009-13ൽ സ്പീ​ക്ക​റാ​യി​രി​ക്കേ 16 എം​എ​ൽ​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യ തീ​രു​മാ​ന​ത്തി​ന് സു​പ്രീം​കോ​ട​തി ബൊ​പ്പ​യ്യ​യെ ശാ​സി​ച്ചി​ട്ടു​ണ്ട്.എ​ന്നാ​ൽ, ബൊ​പ്പ​യ്യ 2008ലും ​പ്രോ ടെം ​സ്പീ​ക്ക​റാ​യി​ട്ടു​ണ്ടെ​ന്നാ​ണ് കേ​ന്ദ്ര​മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ പ​റ​ഞ്ഞു.