ന്യൂഡൽഹി: എൻഡിഎയെ അധികാരത്തിൽനിന്നു പുറത്താക്കാൻ ലക്ഷ്യമിട്ട് പ്രതിപക്ഷപാർട്ടികളുടെ ഐക്യം രൂപപ്പെടുന്നതിനിടെ വിമത ജെഡി-യു നേതാവ് ശരദ് യാദവിന്റെ അനുയായികൾ ചേർന്നു രൂപവത്കരിച്ച ലോക്താന്ത്രിക് ജനതാദൾ(എൽജെഡി) എന്ന പുതിയ പാർട്ടിയുടെ പ്രഖ്യാപനം മേയ് 18നു തൽക്കത്തോറ സ്റ്റേഡിയത്തിൽ നടക്കും.
ശരദ് യാദവാണ് പുതിയ പാർട്ടിയുടെ അധ്യക്ഷനെന്നു ജെഡി-യു വിമതപക്ഷം നേതാവ് അരുൺ ശ്രീവാസ്തവ പറഞ്ഞു. എണ്ണായിരത്തോളം പേർ പാർട്ടി രൂപീകരണ സമ്മേളനത്തിൽ പങ്കെടുക്കുമെന്നും അരുൺ കൂട്ടിച്ചേർത്തു. സ്വതന്ത്ര എംപി എം.പി. വീരേന്ദ്ര കുമാർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.
ശരദ് യാദവിന്റെ ലോക്താന്ത്രിക് ജനതാദൾ പാർട്ടി പ്രഖ്യാപനം18ന്
12:41 AM May 17, 2018 | Deepika.com