ബംഗളൂരു: ജനതാദളിന്റെ പിന്തുണയോടെ കർണാടകത്തിൽ സർക്കാർ രൂപീകരിക്കാനുള്ള നീക്കത്തെ വിമർശിക്കുന്നവർക്ക് ഉചിതമായ മറുപടിയുമായി കോൺഗ്രസ്. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി മുമ്പ് നടത്തിയ പ്രസ്താവനകൾ നിരത്തിയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.
മാർച്ച് 13ന് ഗോവ നിയമസഭാതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്ന ദിവസം വൈകുന്നേരം അരുണ്‍ ജയ്റ്റ്ലി ട്വിറ്ററിലൂടെ നൽകിയ പ്രസ്താവന ഉദ്ധരിച്ചാണ് കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുർവേദി എതിരാളികൾക്ക് മറുപടി നൽകുന്നത്. " ഒരു തൂക്കുസഭയിൽ ഭൂരിഭാഗം എംഎൽഎമാർ ചേർന്ന് സഖ്യം രൂപീകരിച്ച് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കുകയും ഗവർണർ അവരുടെ നേതാവിനെ ക്ഷണിക്കുകയും ചെയ്താൽ ഭരണഘടനാപരമായി ഗവർണറുടെ നടപടി ശരിതന്നെയാണ്' - ഇതായിരുന്നു ജയ്റ്റ്ലിയുടെ ട്വീറ്റ്.
ഗോവയിലും മേഘാലയയിലും മണിപ്പൂരിലും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഏച്ചുപിടിപ്പിച്ച സഖ്യവുമായി രംഗത്തുവന്ന ബിജെപിയെ സർക്കാർ രൂപീകരിക്കാൻ അവിടത്തെ ഗവർണർമാർ കാട്ടിയ ഭരണഘടനാപരമായ കടമ കർണാടക ഗവർണറും കാണിക്കണമെന്നും പ്രിയങ്ക ചതുർവേദി ആവശ്യപ്പെട്ടു.
ജയ്റ്റ്ലിയുടെ ട്വിറ്റർ ഉദ്ധരിച്ച് കോൺഗ്രസ് ന്യായീകരണം
01:23 AM May 16, 2018 | Deepika.com