ന്യൂഡൽഹി: ലോക്പാൽ നിയമനത്തിനുള്ള സെലക്ഷൻ കമ്മിറ്റിയിൽ മുതിർന്ന അഭിഭാഷകൻ മുകുൾ റൊഹ്തഗിയെ സർക്കാർ നിയമിച്ചു. പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയിൽ നിയമ വിദഗ്ധൻ (എമിനന്റ് ജൂറിസ്റ്റ്) എന്ന നിലയിലാണ് മുകുൾ റെഹ്തഗിയെ നിയമിച്ചതെന്ന് സർക്കാർ ഇന്നലെ സുപ്രീംകോടതിയിൽ വ്യക്തമാക്കി. ജസ്റ്റീസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിൽ അറ്റോർണി ജനറൽ കെ. കെ വേണുഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ മുകുൾ റൊഹ്തഗിയെ അറ്റോർണി ജനറലായി നിയമിച്ചിരുന്നു. 2017 ജൂണിൽ അദ്ദേഹം പദവി രാജി വെയ്ക്കുകയും ചെയ്തു.
ലോക്പാൽ സെലക്ഷൻ സമിതിയിലെ എമിനന്റ് ജൂറിസ്റ്റ് പദവി മുതിർന്ന അഭിഭാഷകനായ പി.പി റാവുവിന്റെ മരണത്തിന് ശേഷം ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഇതു സംബന്ധിച്ച വിഷയത്തിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി ജൂലൈ രണ്ടിലേക്കു മാറ്റി.
മുകുൾ റൊഹ്തഗി ലോക്പാൽ സെലക്ഷൻ കമ്മിറ്റിയിൽ
12:36 AM May 16, 2018 | Deepika.com