എണ്ണക്കന്പനികൾ വില കൂട്ടിത്തുടങ്ങി
01:32 AM May 15, 2018 | Deepika.com
ന്യൂഡൽഹി: കർണാടക തെരഞ്ഞെടുപ്പിനുശേഷം എണ്ണക്കന്പനികൾ ഇന്ധനവിലയിൽ നേരിയ വർധന ഏർപ്പെടുത്തി. പെട്രോൾ ലിറ്ററിന് 17 മുതൽ 19 വരെ പൈസയും ഡീസൽ ലിറ്ററിന് 22 മുതൽ 24 വരെ പൈസയുമാണ് കൂട്ടിയത്. 19 ദിവസത്തിനുശേഷമാണ് വില വർധന. ഇന്ധനവിലയിൽ എണ്ണക്കന്പനികൾ നിത്യേന വരുത്തിയിരുന്ന മാറ്റം കർണാടക തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഏപ്രിൽ 24 നു നിർത്തിവച്ചിരുന്നു.