തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ആറുവയസുകാരൻ കൊല്ലപ്പെട്ടു
12:56 AM Apr 27, 2018 | Deepika.com
മുസാഫർനഗർ: യുപിയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ആറുവയസുകാരനായ അക്രം കൊല്ലപ്പെട്ടു. മുസാഫർനഗറിലെ കുടേസ്ര ഗ്രാമത്തിൽ ബുധനാഴ്ച വൈകുന്നേരമായിരുന്നു ദാരുണ സംഭവം. കൃഷിയിടത്തിലേക്കു പോയ അക്രമിനെ ഒരു കൂട്ടം തെരുവുനായ്ക്കൾ ആക്രമിക്കുകയായിരുന്നു. കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന സ്ത്രീകൾ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.