മഹാരാഷ്ട്രയിൽ വധിക്കപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 39 ആയി
01:25 AM Apr 26, 2018 | Deepika.com
നാഗ്പുർ: മഹാരാഷ്ട്രയിലെ ഗഡ്ചിറോളി ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 39 ആയി. ഇന്നലെ ഇന്ദ്രാവതി നദിയിൽനിന്ന് രണ്ടു മൃതദേഹങ്ങൾ കണ്ടെടുത്തു. ഗഡ്ചിറോളി പോലീസിന്റെ സി-60 കമാൻഡോകളാണ് ആക്രമണം നടത്തിയത്. കൊല്ലപ്പെട്ട 39 പേരിൽ 16 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.