ഗോഹട്ടി: ആസാമിലെ പുതിയ ഡിജിപിയായി പ്രമുഖ സാഹിത്യകാരൻകൂടിയായ കുലധർ സൈക്കിയയെ നിയമിച്ചു. ഏപ്രിൽ 30ന് സ്ഥാനമൊഴിയുന്ന സുകേഷ് സഹായിക്കു പകരമാണു സൈക്കിയയുടെ നിയമനം.
1985 ബാച്ച് ഐപിഎസ് ഓഫീസറായ സൈക്കിയ അറിയപ്പെടുന്ന ചെറുകഥാകൃത്തും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമാണ്. ഗോഹട്ടി ഐഐടിയിൽനിന്ന് പിഎച്ച്ഡി നേടിയിട്ടുള്ള സൈക്കിയ 20 ചെറുകഥാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്ഷർ ഛാബി അരു അന്യാന്യ ഗാൽപ എന്ന ചെറുകഥാ സമാഹാരത്തിന് 2015ൽ സാഹിത്യ അവാർഡ് ലഭിച്ചിട്ടുണ്ട്.
ആസാം പോലീസിനെ നയിക്കാൻ പ്രമുഖ സാഹിത്യകാരൻ
12:22 AM Apr 26, 2018 | Deepika.com